“ജിമിക്കി കമ്മല്‍” തനിക്കിഷ്ടമായെന്ന് ജിമ്മി കിമ്മലും

single-img
9 September 2017


മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ട് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പാട്ടിഷ്ടപ്പെട്ടെന്നറിയിച്ച് ജനപ്രിയ അമേരിക്കന്‍ ടെലിവിഷന്‍ ഹോസ്റ്റും കോമഡിയനും ഓസ്‌കാര്‍ വേദിയിലെ അവതാരകനുമായ ജിമ്മി കിമ്മല്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

 

 

 

ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ജിമ്മി കിമ്മലിന് പേരിന്റെയും പാട്ടിന്റെ വരിയുടെയും സമാനതകള്‍ ചൂണ്ടി കാണിച്ച് ട്വീറ്റ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഈ പാട്ടു പാടി കളിച്ച ഒരു ഡാന്‍സിന്റെ വീഡിയോ സഹിതമാണ് ജിമ്മി കിമ്മലിന് സന്ദേശമയച്ചത്.എന്നാല്‍ ഈ പാട്ട് ഇതുവരെ കേട്ടിട്ടിട്ടില്ലെന്നും. പാട്ടിഷ്ടപ്പെട്ടെന്നും ജിമ്മി കിമ്മല്‍ മറുപടി നല്‍കി.

 

ഓണത്തിന് റിലീസ് ചെയ്ത ‘വേളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് നിരവധി സ്പിന്‍-ഓഫുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു, അതില്‍ ചിലത് യഥാര്‍ത്ഥ വീഡിയോയെക്കാള്‍ കൂടുതല്‍ ജനപ്രിയമാകുകയും ചെയ്തു.

 

 

https://www.youtube.com/watch?v=DUZxBDtDbFY