പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി

single-img
9 September 2017

കൊച്ചി: പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരായ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിനു മൊഴി നൽകി. സാധാരണക്കാർക്കിടയിൽ തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന് പരാമർശം ചിലർ ഉപയോഗിച്ചെന്നും നടി മൊഴി നൽകി.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിനും പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഐപിസി 228എ പ്രകാരം നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ചോദിച്ചത്. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.