വായിക്കാനറിയാത്ത സംഘികള്‍ ഗൗരി ലങ്കേഷിനെ ക്രിസ്ത്യാനിയാക്കി: ഗൗരിയുടെ പേരിനൊപ്പമുള്ള ‘പത്രിക’ എന്നതിനെ ‘പാട്രിക്ക്’ എന്നാക്കി: സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ക്ക് പൊങ്കാല

single-img
8 September 2017

ഗൗരി ലങ്കേഷിനെ താറടിച്ചു കാണിക്കാനുള്ള സംഘപരിവാര്‍ കുപ്രചരണം തുടരുകയാണ്. ഗൗരി ലങ്കേഷ് ക്രിസ്ത്യാനിയാണെന്നും അവര്‍ അത് മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നുമാണ് സംഘപരിവാറിന്റെ പുതിയ പ്രചരണം. ഗൗരി ലങ്കേഷിന്റെ മുഴുവന്‍ പേര് ലങ്കേഷ് പാട്രിക്ക് എന്നാണെന്നാണ് സംഘികള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ സംഘപരിവാറിന്റെ ഈ കുപ്രചരണം വെറും വിവരമില്ലായ്മ മാത്രമാണെന്ന് സോഷ്യല്‍ മീഡിയ തെളിയിച്ചു. പേരിനൊപ്പമുള്ള പത്രിക എന്നതിനെയാണ് സംഘികള്‍ പാട്രിക്ക് എന്ന് വായിച്ചത്. പത്രിക എന്ന കന്നഡവാക്കിന് അര്‍ത്ഥം പത്രം എന്നാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അമിതേഷ് എന്നയാളാണ് വിവാദമായ പോസ്റ്റ് ഇട്ടത്. ടാസ് എന്ന വ്യക്തിയാണ് പോസ്റ്റിലെ മണ്ടത്തരങ്ങള്‍ കണ്ടുപിടിച്ച് സംഘപരിവാറിന്റെ തെറ്റായ അജണ്ടകള്‍ പൊളിച്ചത്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ ഇത്തരത്തില്‍ വ്യാപക പ്രചരണമാണ് അവര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്നത്.