കുവൈറ്റില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആരോഗ്യമന്ത്രാലയം പിരിച്ചുവിടുന്നു

single-img
8 September 2017

കുവൈറ്റില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങളാണ് തയ്യാറാക്കി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.