Categories: Kerala

പരിഭവങ്ങള്‍ക്ക് വിട നല്‍കി ബി.ജെ.പി നേതാക്കള്‍: കണ്ണന്താനത്തിന് വന്‍ സ്വീകരണം ഒരുക്കുന്നു

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയിലൂടെയുണ്ടായ അപ്രതീക്ഷിത ആഘാതം മറയ്ക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന ബിജെപി ഘടകം സ്വീകരണമൊരുക്കുന്നു. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കാനാണ് പരിപാടി. കണ്ണന്താനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ബിജെപി സംസ്ഥാനത്ത് ആഘോഷ പരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല.

കണ്ണന്താനത്തിന്റെ മന്ത്രിപദവിയെ അവഗണിച്ച സംസ്ഥാന ഘടകത്തിന്റെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തിന് മന്ത്രിയെ കിട്ടിയത് ആഘോഷമാക്കി മാറ്റി അതിനെ പാര്‍ട്ടിക്കു ഗുണകരമായ വിധത്തില്‍ ഉപയോഗിക്കാതെ ഈഗോയില്‍ കടിച്ചുതൂങ്ങുകയാണ് സംസ്ഥാന നേതാക്കള്‍ എന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.

ഇത് അവസാനിപ്പിച്ച് പരമാവാധി സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരെ അവയില്‍ പങ്കെടുപ്പിക്കാനുമാണ് കേന്ദ്രത്തില്‍ നിന്നു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് കണ്ണന്താനത്തിന്റെ നാടായ കാഞ്ഞിരപ്പള്ളിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ബിഷപ്പിനെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണന്താനത്തിനു സ്വീകരണം നല്‍കും.
കുമ്മനം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ വെട്ടിയാണ് കണ്ണന്താനം കേന്ദ്രസഹമന്ത്രിപദവിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതു ശരിവയ്ക്കും വിധത്തിലായിരുന്നു കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞയോട് സംസ്ഥാന ബിജെപി ഘടകത്തിന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ പോലും കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സത്യപ്രതിജ്ഞ പെട്ടെന്നു തീരുമാനിച്ചതുകൊണ്ട് ആര്‍ക്കും എത്താനായില്ല എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം.

കേരളത്തില്‍നിന്ന് ഒരാള്‍ മന്ത്രിയായതിലൂടെ സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കണ്ണന്താനത്തിലൂടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി അനുകൂല മനോഭാവം ഉണ്ടാക്കിയെടുക്കാനാവുമെന്നും വിലയിരുത്തലുണ്ട്.

കണ്ണന്താനത്തിന്റെ സ്വീകരണ പരിപാടികളില്‍ ക്രിസ്ത്യന്‍ മതനേതാക്കളെ പരമാവധി പങ്കെടുപ്പിക്കാനുള്ള നീക്കം ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നേരത്തെ അമിത് ഷാ കേരളത്തിലെത്തിയ സന്ദര്‍ഭങ്ങളില്‍ ക്രിസ്ത്യന്‍ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നെടുമ്പാശ്ശേരിയിലും കണ്ണൂരും കോട്ടയത്തും തിരുവനന്തപുരത്തും കണ്ണന്താനത്തിനു സ്വീകരണം നല്‍കാനാണ് നിലവിലെ തീരുമാനം. കൂടുതല്‍ സ്ഥലങ്ങളില്‍ സ്വീകരണമൊരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്.

Share
Published by
evartha Desk

Recent Posts

മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു: യാത്രക്കാരന്‍ മരിച്ചു: ബസ് പൂര്‍ണമായും കത്തിനശിച്ചു

എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും…

8 hours ago

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

സ്മാര്‍ട്ടായി ഗെയിം കളിക്കുന്ന സാബു കുറുക്കനാണ്: ബിഗ് ബോസില്‍ നിന്ന് പുറത്തായ അര്‍ച്ചന പറയുന്നു

നൂറാം ദിനം ലക്ഷ്യമാക്കി കുതിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും അവസാനഘട്ട എലിമിനേഷനിലൂടെ അര്‍ച്ചന സുശീലനായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു…

8 hours ago

വിഘ്‌നേശിനെ തോല്‍പ്പിച്ച് നയന്‍താര; വീഡിയോ

സെപ്തംബര്‍ 18ന് വിഘ്‌നേഷ് ശിവന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ നയന്‍താരയോടൊപ്പമാണ് വിഘ്‌നേശ് ആഘോഷിച്ചത്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.…

9 hours ago

രണ്ടു തലയുള്ള വിചിത്രപാമ്പ്; വീഡിയോ

അമേരിക്കയിലെ വിർജീനിയയിലാണ് രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. വിർജീനിയയിലെ വൈൽഡ് ലൈഫ് സെന്ററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക…

9 hours ago

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി: ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാന്‍ സമിതിയും നിലപാടറിയിച്ചു. തെറ്റുകള്‍ തിരുത്തുന്നതിനു…

9 hours ago

This website uses cookies.