മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചു

single-img
7 September 2017

മുംബൈയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ചു തൊഴിലാളികളും ഒരു കുട്ടിയും മരിച്ചു. മുംബൈയിലെ വിലെ പാര്‍ലെയിലെ കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

നാലു പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പതിനൊന്നു പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആര്‍ എന്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടം പറ്റിയവരിലേറെയും. പരിക്കേറ്റവരില്‍ ഒന്‍പത് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഇവര്‍ക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ എല്ലാവരുടേയും നില ഗുരുതരമാണ്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമീക വിവരം.