മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം ഓണക്കാലത്ത് കൊയ്തത് വന്‍ കളക്ഷന്‍

single-img
6 September 2017

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം ഓണക്കാലത്ത് കൊയ്തത് വന്‍ കളക്ഷന്‍. ആറു ദിവസം കൊണ്ട് ചിത്രത്തിന് 11 കോടിയിലേറെ രൂപ കളക്ഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ ചിത്രം നേടിയത് 11.48 കോടിയാണെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

കേരളത്തില്‍ മാത്രം 200 ലേറെ തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വെളിപാടിന്റെ പുസ്തകം ശരാശരി ചിത്രമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുന്നതാണ് ചിത്രത്തിന്റെ കളക്ഷന്‍.