തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ എട്ട് വയസുകാരന് വെടിയേറ്റു

single-img
5 September 2017

ഡെല്‍ഹിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ എട്ട് വയസുകാരന് വെടിയേറ്റു. തോക്ക് കൊണ്ട് സ്വയം വെടിവയ്ക്കുന്നതു പോലുള്ള സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിടാനായിരുന്നു ശ്രമം. ഇതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ ഓരോരുത്തരും മാറി മാറി ഫോട്ടോയെടുത്തു. അതിനിടയിലാണ് ജുനൈദെന്ന എട്ടുവയസുകാരന്‍ അബദ്ധത്തില്‍ സ്വയം കാഞ്ചി വലിച്ചത്. അയല്‍വാസിയുടെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ചാണ് കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.

ശബ്ദം കേട്ടെത്തിയ രക്ഷിതാക്കളാണ് കുട്ടിയെ ദില്ലിയിലെ ജിടിബി ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് വെടിയേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനധികൃതമായി തോക്ക് കൈവശം വച്ചതിന് അയല്‍വാസിയായ കലെ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജുനൈദിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. നേരത്തെയും തോക്കുപയോഗിച്ച് സെല്‍ഫിയെടുത്തിട്ടുണ്ടെന്ന് കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. പോലീസ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.