ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥ പറഞ്ഞ് റായി ലക്ഷ്മി

single-img
5 September 2017

വിമര്‍ശനങ്ങളെയും മുന്‍വിധികളെയും നിഷ്പ്രഭമാക്കി പഹലാജ് നിഹലാനിയുടെ ചിത്രം ജൂലി 2വിന്റെ ട്രയിലറിന് വന്‍വരവേല്‍പ്പ്. വളരെ അധികം പ്രതീക്ഷയോടെ റായി ലക്ഷ്മി ചെയ്യുന്ന ചിത്രമാണ് ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ജൂലി ടു.

സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ടീസറിന് സമാനമായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെയാണ് നടി ട്രെയിലറിലും കാണപ്പെടുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത സ്റ്റേജ് കാണിക്കേണ്ടതിനാല്‍ ശരീരഭാരം കുറച്ചും കൂട്ടിയും റായി ലക്ഷ്മി എത്തുന്നു. നാട്ടിന്‍ പുറത്തുകാരിയില്‍ നിന്ന് സിനിമയിലേക്കെത്തുമ്പോഴുള്ള മാറ്റം പ്രകടമാക്കാനായിരുന്നു ഇത്. ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു.

രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു. മലയാള സിനിമയില്‍ ഒരു കുടുംബിനി ഇമേജാണ് റായി ലക്ഷ്മിയ്ക്ക്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമൊക്കെ നായികയായി അഭിനയിച്ച റായി ലക്ഷ്മി, തമിഴില്‍ വെറുമൊരു ഗ്ലാമര്‍ താരമായി അവഗണിക്കപ്പെട്ടിരുന്നു. ജൂലി ടു വിലൂടെ ബോളിവുഡില്‍ കരിയര്‍ ബ്രേക്ക് ലഭിയ്ക്കും എന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ജൂലിയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറായിരുന്നു.

കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി തന്നെ ഈ സിനിമയുടെ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്. സിനിമകളിലെ സദാചാരത്തെ വിമര്‍ശിക്കുകയും നിരവധി സിനിമകള്‍ കത്രികവെട്ടി നിരയാക്കുകയും ചെയ്ത നിഹലാനിയാണിപ്പോള്‍ ഇറോട്ടിക് ത്രില്ലര്‍ ജൂലി 2ന്റെ വിതരണക്കാരനായെത്തുന്നത്. പഹലാജ് നിഹലാനിയുടെ കത്രികവെട്ടിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ആരോപണങ്ങളും സഹപ്രവര്‍ത്തകരില്‍ നിന്നുമുണ്ടായിരുന്നു.