അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനം നെടുമ്പാശേരിയില്‍ അപകടത്തില്‍പ്പെട്ടു

single-img
5 September 2017

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ന്‍റിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അബുദാബിയില്‍നിന്നു വന്ന എയര്‍ ഇന്ത്യവിമാനമാണ് ലാന്‍ഡിങ്ങിനു ശേഷം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരടക്കം എല്ലാവരും സുരക്ഷിതരാണ്.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം തുടങ്ങി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അധികൃതരും സംഭവത്തെപ്പറ്റി അന്വേഷണം നടത്തും.വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രാഥമിക നിഗമനം. 2.39 ന് റണ്‍വെയില്‍ ലാന്‍ഡുചെയ്ത വിമാനം ടാക്‌സിവേയിലേക്ക് പോകുമ്പോഴാണ് സംഭവം.