ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 411.14 കോടിയുടെ മദ്യം: കുടിയന്മാര്‍ കൂടുതല്‍ ഇരിങ്ങാലക്കുടയില്‍

single-img
5 September 2017

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 71.1 കോടിയുടെ മദ്യം. കഴിഞ്ഞ കൊല്ലം ഇത് 51.51 കോടിയായിരുന്നു.

കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ ഉത്രാടം വരെയുള്ള വില്‍പ്പന 440.60 കോടിയായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 411.14 കോടിയായി ഉയര്‍ന്നു. അതായത് 29.46 കോടി വര്‍ദ്ധനവുണ്ടായി. ഇരിങ്ങാലക്കുട ഔട്‌ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്. തിരുവോണ ദിനത്തിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ബവ്‌കോയുടെ വരുമാനം റെക്കോഡിലേയ്ക്ക് കുതിക്കും.