കാവ്യ മാധവന്‍ ‘കുടുങ്ങി’: ഫോണില്‍ ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസിന് പിടിവള്ളിയായി; സുനി വീട്ടിലെത്തിയ ദൃശ്യവും കിട്ടി

single-img
3 September 2017

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നടി കാവ്യമാധവന്റെ വാദങ്ങള്‍ പൊളിച്ചടുക്കി പൊലീസ്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ പോലീസിന് ലഭിച്ചു. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വിവാഹ വീഡിയോയില്‍ നിന്നുമാണ് പള്‍സര്‍ സുനി പങ്കെടുത്തതിന്റെ തെളിവ് ലഭിച്ചത്.

2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. പള്‍സര്‍ ബൈക്കില്‍ എത്തിയ സുനിയുടെ ബൈക്കിന്റെ നമ്പരും മൊബൈല്‍ ഫോണ്‍ നമ്പരും വില്ലയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വില്ലയില്‍ എത്തിയ ദിവസം സുനി കാവ്യയുടെ അച്്ഛനേയും അമ്മയേയും കാറില്‍ കയറ്റി പുറത്ത് പോയതിന് തെളിവുണ്ട്. ഇക്കാര്യം സുനി ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ബന്ധമൊന്നുമില്ലെന്നാണ് കാവ്യയയും ദിലീപും ഇപ്പോളും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുവരുടെയും വാദം പൊളിക്കുന്ന തെളിവുകളാണ് പോലീസ് നിരത്തുന്നത്. തങ്ങളുടെ കൈവശമുള്ള തെളിവ് പോലീസ് ദിലീപിനെ കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യമാധവനാണെന്ന് പള്‍സര്‍ സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഓണത്തിന് ശേഷം കാവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യയുടേയും ദിലീപിന്റേയും അടുത്ത ബന്ധുക്കളുടെ ഫോണ്‍ സംഭാഷണം നിരീക്ഷണത്തിലായിരുന്നു. ദിലീപ് ജാഗ്രതയോടെയാണ് ഫോണ്‍ കൈകാര്യം ചെയ്തത്. എന്നാല്‍ കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പലതും പോലീസിന് പിടിവള്ളിയായി. കാവ്യ ബന്ധുക്കളോട് സംസാരിച്ച പല കാര്യങ്ങളും പോലീസിന് പിടിവള്ളിയാവുകയായിരുന്നു.