കേരളത്തിനായി ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

single-img
3 September 2017

തിരുവനന്തപുരം: കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇത് കേരളത്തിനുള്ള അംഗീകാരമാണെന്നു പറഞ്ഞ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും താനെന്നും വ്യക്തമാക്കി.

സംസ്ഥാനത്തിനായി ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്തെ ബിജെപിയില്‍ നിന്ന് പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമാണ്. ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നതാണ്. ഏതു വകുപ്പ് എന്നുള്ളത് പ്രധാനമല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.