ജയ് ഹിന്ദ്,ഏഷ്യാനെറ്റ് ഓഫീസുകളില്‍ തീപിടിത്തം

single-img
1 September 2017


തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ജയ് ഹിന്ദ് ചാനലിന്റെയും ഏഷ്യാനെറ്റ് ബ്രോഡ് ബാന്റിന്റെയും ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.ജയ് ഹിന്ദ് ടിവിയിലെ ജീവനക്കാരുടെ ഡൈനിംഗ് റൂമിനും ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് ലിമിറ്റഡിന്റെ ഇന്റര്‍നെറ്റ് സര്‍വീസുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമിലുമാണു തീപിടിച്ചത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേതത്തിന്റെ ഭാഗമായ സുരക്ഷാ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് കമ്പനിയുടെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍, യു.പി.എസ് സിസ്റ്റം, ബാറ്ററികള്‍, മോഡം തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.