വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കയ്യിലായത് ദുരന്തമാണെന്ന് കാനം രാജേന്ദ്രന്‍

single-img
31 August 2017

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കയ്യിലായത് ദുരന്തമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

ഇക്കാര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനവും സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫീസിനും പ്രവേശനത്തിനും കൃത്യമായ മാനദണ്ഡം വേണമെന്നും കാനം പറഞ്ഞു. സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.