വലിയ കാറുകള്‍ക്ക് വില കൂടും; സെസ് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു

single-img
30 August 2017

ആഡംബര കാറുകളുടെയും എസ്‌യുവി(സ്‌പെയിസ് യൂട്ടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇതോടെ വാഹനങ്ങളുടെ വില കൂടും. ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു.

ഇതിന് പുറമേയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയത്. ജിഎസ്ടി നിലവില്‍ വന്നുടനെ എസ്‌യുവി കാറുകള്‍ക്ക് പ്രമുഖ നിര്‍മ്മാതാക്കള്‍ ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയതോടെ ഇളവ് പിന്‍വലിക്കുകയായിരുന്നു.

2017 ആഗസ്റ്റ് അഞ്ചിന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 20ാമത് യോഗത്തിലാണ് എസ് യുവികളുടെയും ആഢംബര കാറുകളുടേയും സെസ് 15ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആഢംബര കാറുകളുടേയും എസ് യുവികളുടേയും സെസ് 15ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയതോടെ ജിഎസ്ടിയുടെ പരിധിയ്ക്ക് മുകളില്‍ വരുമെന്നും ഇത് കാറുകളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.