‘ഇപ്പോൾ നടന്നാൽ ശരിയാകില്ല’: കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി

single-img
29 August 2017

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര വീ​ണ്ടും മാ​റ്റി​വ​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ അ​സൗ​ക​ര്യം മൂ​ല​മാ​ണ് യാ​ത്ര മാ​റ്റി​വ​ച്ച​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു. എന്നാല്‍ മെഡിക്കല്‍ കോഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് സൂചനകള്‍.

 

സെ​പ്റ്റം​ബ​ർ ഏ​ഴ് മു​ത​ൽ 23 വ​രെ​യാ​ണ് മു​ന്പ് യാ​ത്ര നി​ശ്ച​യി​ച്ചിരു​ന്ന​ത്. ജ​ന​ര​ക്ഷാ​യാ​ത്ര​യി​ൽ മൂ​ന്നു ദി​വ​സം പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും പ​ങ്കെ​ടു​ക്കു​മെ​ന്നു ബി​ജെ​പി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​ടാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ദ​യാ​ത്ര​യി​ലാ​ണ് അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കു​ക. സെ​പ്റ്റം​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി നാ​ലു ദി​വ​സം ജാ​ഥ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

 

ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വന്‍സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു പ്രചാരണം. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിൽ പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.