ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും

single-img
29 August 2017

ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. ഹജ്ജ് ലക്ഷ്യമാക്കി ദിവസങ്ങള്‍ക്ക് മുന്നേ മക്കയിലെത്തിയ തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്വരയിലെ കൂടാരങ്ങളില്‍ എത്തുന്നതോടെ ഹജ്ജ് ചടങ്ങുകള്‍ ആരംഭിക്കും.

വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം. അന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും. അന്ന് രാത്രി മുസ്ദലിഫയില്‍ താമസിക്കുന്ന ഹാജിമാര്‍ പിറ്റേ ദിവസം മിനയിലെ തമ്പുകളില്‍ തിരിച്ചെത്തും. ജംറയിലെ കല്ലേറും ബലി കര്‍മവും ത്വവാഫും സഅ് യും നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസവും കല്ലേറ് കര്‍മം തുടരും. ഹജ്ജിനെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ മിന, അറഫ, മുസ്ദലിഫ നഗരങ്ങള്‍ പൂര്‍ണ്ണ സജ്ജമായി കഴിഞ്ഞു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് വിപുലമായ സംവിധാനങ്ങളാണ് ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്.