ദിലീപിന് ജാമ്യമില്ല: ജയിലില്‍ തന്നെ കിടക്കണം

single-img
29 August 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ രണ്ടാം ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ കണക്കിലെടുത്താണ് ദിലീപിന് ഇത്തവണയും ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇതോടെ ദിലീപ് അടുത്തെങ്ങും ജയില്‍ മോചിതനാകില്ലെന്ന് ഉറപ്പായി. ഇനി സുപ്രിം കോടതിയെ സമീപിക്കുക മാത്രമാണ് ദിലീപിന് മുന്നിലുള്ള പോംവഴി.

കേസില്‍ മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. ജൂലൈ 10 ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജൂലൈ 15 ന് തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂലൈ 24 ന് കോടതി അതും തള്ളി. തുടര്‍ന്നാണ് ഓഗസ്റ്റ് 11 ന് ജാമ്യത്തിനായി രണ്ടാമതും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.