ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടുകള്‍ക്ക് വിജയിച്ചു

single-img
28 August 2017

ഗോവയിലെ പനാജി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയിച്ചു. 4803 വോട്ടുകള്‍ക്കാണ് പരീക്കറുടെ വിജയം. കോണ്‍ഗ്രസിലെ ഗിരീഷ് രായ ചോഡാന്‍കറെയാണ് പരീക്കര്‍ തോല്‍പ്പിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചാണ് പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായത്.

ഇതേതുടര്‍ന്നു പനാജിയിലെ ബിജെപി എംഎല്‍എ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റുകള്‍ നേടി ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നത് തടയുക ലക്ഷ്യമിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം പരീക്കറെ ഗോവ മുഖ്യമന്ത്രിയാക്കിയത്.