എഎസ്‌ഐയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

single-img
27 August 2017


കോഴിക്കോട്: ജനറല്‍ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന എ.എസ്.ഐ. പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചു. ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ. കുന്ദമംഗലം പെരിങ്ങൊളം പൊറ്റമ്മല്‍ പാലക്കോട്ട് ശ്രീലക്ഷ്മിയില്‍ രാമകൃഷ്ണനെ(49)യാണ് ശനിയാഴ്ച രാത്രി എട്ടരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാത്രി എട്ടുമണിയോടെയാണ് രാമകൃഷ്ണന്‍ സ്റ്റേഷന്‍ ഡ്യൂട്ടി ചുമതല ഏറ്റെടുത്തത്. സീറ്റില്‍ കുറച്ചു സമയം കാണാതിരുന്നതിനെ തുടര്‍ന്ന് വനിത കോണ്‍സ്റ്റബിള്‍ അന്വേഷിച്ചപ്പോഴാണ് സ്റ്റേഷനോടു ചേര്‍ന്ന പഴയ പൊലീസ് സ്റ്റേഷന്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് അടുത്തിടെയാണ് ചേവായൂരിലേക്ക് രാമകൃഷ്ണന് മാറ്റം ലഭിച്ചത്. മോഡല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറുമായിരുന്നു. ഭാര്യ: ശ്രീജ, ജിത്തു, വൈഷ്ണവ് എന്നിവരാണ് മക്കള്‍.