കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീ പിടിച്ച് പൂര്‍ണ്ണമായി കത്തി നശിച്ചു

single-img
26 August 2017

കോഴിക്കോട്: താമരശ്ശേരിയില്‍ ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. കോരങ്ങാട് പള്ളിയില്‍ പോയി മടങ്ങിവരികയായിരുന്നു സംഘം.

കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങുകയായിരുന്നു. കാറില്‍ നിന്നും ഉയര്‍ന്ന തീ തൊട്ടടുത്തുള്ള ലോറിയുടെ ടയറിലേക്കും പടര്‍ന്നെങ്കിലും ലോറിക്ക് മറ്റു കേടുപാടുകള്‍ സംഭവിച്ചില്ല. മുക്കത്ത് നിന്ന് അഗ്‌നിശമനസേന എത്തി തീയണച്ചു