ഓണം ആഘോഷിയ്ക്കാന്‍ അടിപൊളി ഓഫറുമായി ബി.എസ്.എൻ.എൽ.

single-img
26 August 2017

കോഴിക്കോട്: ഈ വരുന്ന ഓണത്തിന് തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എൻ.എൽ. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്ന ഓഫറാണു ഇവയില്‍ ഒന്ന്.188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്ന മറ്റൊരു ഓണം ഓഫര്‍ പ്ലാനും ബി.എസ്.എൻ.എൽ പുറത്തിറക്കിയിട്ടുണ്ട്.14 ദിവസത്തേക്കാണിത്.

389 രൂപയ്ക്ക് ഒരുമാസത്തേക്ക് 460 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. വിവിധ ടോപ് അപ്, റീചാര്‍ജ് കൂപ്പണുകള്‍ക്ക് ഓണം ഓഫറായി മുഴുവന്‍സമയമൂല്യം ലഭിക്കും. കൂടാതെ വോയ്സ്‌എസ്.എം.എസ്. എസ്.ടി.വി. കോമ്ബോ തുടങ്ങിയ റീചാര്‍ജുകള്‍ കേരളത്തിനു പുറത്തും ഉപയോഗിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

എം.പി.മാരായ ഇന്നസെന്റിനും സി.എന്‍. ജയദേവനും ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സി. രാജേന്ദ്രന്‍ ഓണം ഓഫര്‍ കൂപ്പണുകള്‍ നല്‍കി.