മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി: വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തി

single-img
25 August 2017

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി. വില്ലേജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പതിനെട്ട് സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.

ഗുരുതരമായ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ തുടരന്വേഷേണമോ നടപടിയോ ഉണ്ടായിട്ടില്ല. രണ്ട് സര്‍ക്കാര്‍ മിച്ച ഭൂമിയും എട്ടരസെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെട 18 സെന്റാണ് കയ്യേറിയത്. ഡ്രഡ്ജിങ്ങ് നടത്തിയാണ് കായല്‍ നികത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.

നിയമസഭയില്‍ തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എഴുതിത്തരാമെന്ന് തോമസ് ചാണ്ടി നിയമസഭയില്‍ വെല്ലുവിളിച്ചിരുന്നു.