‘അങ്ങനെ കൊച്ചി മെട്രോ ഒരു കല്ല്യാണവും നടത്തി’

single-img
25 August 2017

കൊച്ചി: ട്രെയിന്‍ ഓപ്പറേറ്ററുടെ കഴുത്തില്‍ വരണ മാല്യം ചാര്‍ത്തി സ്റ്റേഷന്‍ കണ്‍ട്രോളര്‍. കൊച്ചി മെട്രോയിലെ സ്റ്റേഷന്‍ കണ്‍ട്രോളര്‍ വിനീത് ശങ്കറും ട്രെയിന്‍ ഓപ്പറേറ്റര്‍ അഞ്ജു ഹര്‍ഷനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. മെട്രോയില്‍ ജോലിക്കെത്തി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു ഇവര്‍.

കണ്ണൂര്‍ സ്വദേശിയായ വിനീതും തിരുവനന്തപുരം സ്വദേശിയായ അഞ്ജുവും കൊച്ചി മെട്രോയില്‍ ജോലിക്കെത്തിയപ്പോഴാണ് തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ട്രെയിനിംഗിനായി ബംഗളൂരുവില്‍ പോയപ്പോള്‍ പരസ്പരം മനസിലാക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇരുവരുടേയും വിവാഹത്തിന് ആശംസകള്‍ അറിയിച്ച കെഎംആര്‍എല്‍ ‘കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ കൊച്ചി മെട്രോയ്ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്ന് കെഎംആര്‍എല്‍ ആശംസിക്കുന്നു. വധൂവരന്മാര്‍ക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു’ വെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയുണ്ടായി.