പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി

single-img
22 August 2017

പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ജയില്‍ ചാടി രക്ഷപ്പെട്ടത്. രണ്ടു പേരും കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്. ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.