മക്കയിലെ ഹോട്ടലില്‍ തീപിടിത്തം; 600 തീര്‍ഥാടകരെ ഒഴിപ്പിച്ചു

single-img
21 August 2017

മക്കയില്‍ 15 നിലകളുള്ള ഹോട്ടലില്‍ തീപിടിത്തം. എട്ടാം നിലയിലെ എയര്‍ കണ്ടീഷനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് 600 തീര്‍ഥാടകരെ ഒഴിപ്പിച്ചു. തുര്‍ക്കിയില്‍നിന്നും യെമനില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് ഈ ഹോട്ടലില്‍ ഉണ്ടായിരുന്നത്.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫ് അറിയിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.