കൊല്ലത്ത് കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

single-img
20 August 2017

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. കണ്ടച്ചിറ സ്വദേശികളായ മോനിഷ് (30), സാവിയോ (28), ടോണി (29)എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.

വള്ളത്തില്‍ നിന്ന് വല വീശുന്നതിനിടെ നിയന്ത്രണം തെറ്റി വള്ളം മറിഞ്ഞ് മൂന്നുപേരും വെള്ളത്തില്‍ വീഴുകയായിരുന്നുവെന്ന് മറ്റ് വള്ളങ്ങളിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഇവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പുലര്‍ച്ചെയോടെ മൂന്നു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി