ഗൊരഖ്പൂരില്‍ 9 കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 105 ആയി

single-img
19 August 2017

ലക്‌നൗ: ഓക്‌സിജന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറിനിടെ ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ആഗസ്റ്റ് 10 ന് ശേഷമുള്ള മരണം 105 ആയി.

ഒമ്പത് പേര്‍ മരിച്ചതില്‍ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാര്‍ഡുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്.നവജാതശിശുക്കളെ അടക്കം രോഗം മൂര്‍ഛിച്ച ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച സന്ദര്‍ശനം നടത്താനിരിക്കെയാണ് ഒമ്ബത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്.