അതിരപ്പിള്ളി പദ്ധതിക്കെതിരെ ആന്റണി;ആദിവാസികളെ കുടിയിറക്കിയുള്ള വികസനം വേണ്ട.

single-img
19 August 2017

 


തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് ആവശ്യമില്ലെന്നും പദ്ധതി നടപ്പിലാക്കുക അസാധ്യമെന്നും ആന്റണി അഭിപ്രായപ്പെട്ടു.അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കണം. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ലെന്നും ആന്റണി വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത വിധത്തിലാകും പദ്ധതി നടപ്പാക്കുക. വെള്ളച്ചാട്ടത്തിന്റെ ഒരു തുള്ളി പോലും നഷ്ടപ്പെടാതെയേ പദ്ധതി നടപ്പാക്കൂ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്നും എ.കെ.ആന്റണി പറഞ്ഞു. അന്വേഷണത്തിനു മുമ്പ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായയില്ലെന്നും ആന്റണി പറഞ്ഞു.