ആദിവാസികളുടെ കുടിവെളളം മുട്ടിച്ച പി.വി അന്‍വറിന്റെ ചെക്ക് ഡാം ചെക്ക്ഡാം പൊളിക്കാന്‍ കളക്ടര്‍ ഉത്തരവ്

single-img
19 August 2017

മലപ്പുറം: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ പി.വി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച അനധികൃത ചെക്ക്ഡാം പൊളിക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടു.സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി.

നേരത്തെ പൊതുമരാമത്ത് വകുപ്പിന് മുന്‍ ജില്ലാ കളക്ടറായിരുന്ന ഡി. ഭാസ്‌കരന്‍ ചെക്ക് ഡാം പൊളിച്ചുമാറ്റുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാനുളള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് നടപടി വൈകിപ്പിച്ചു.ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്.