നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു

single-img
17 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറും നടിയുമായ രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് മൊഴിയെടുത്തത്.

രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15 ഓടെയാണ് അവസാനിച്ചത്. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. നടിയുടെ  അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ. സംഭവത്തിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയ്‌ക്കൊപ്പം ആയിരുന്നു.