വഴിതെറ്റുന്ന തലമുറ: മൊബൈലിലെ നീലച്ചിത്രംകണ്ട് പന്ത്രണ്ടുകാരന്‍ സഹോദരിയെ ബലാത്സംഗം ചെയ്തു

single-img
17 August 2017

അമ്മയാണ്, പെങ്ങളാണ് എന്ന് തിരിച്ചറിയാത്ത ഒരു തലമുറ. ബ്രൈറ്റനിലെ പന്ത്രണ്ട് വയസ്സുകാരന്‍ സ്വന്തം സഹോദരിയെയാണ് ബലാത്സംഗം ചെയ്തത്. അതും എട്ടുംപൊട്ടും തിരിയാത്ത നാലു വയസ്സുകാരിയെ. ഫോണില്‍ സൂക്ഷിച്ചിരുന്ന നീലച്ചിത്രങ്ങള്‍ കാണുന്നത് പന്ത്രണ്ടുകാരന്റെ ഹോബിയായിരുന്നു. ഇതിനടിപ്പെട്ടതോടെയാണ് സ്വന്തം സഹോദരിയെത്തന്നെ പീഡനത്തിനിരയാക്കിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം ഏറ്റു പറഞ്ഞു. നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച പ്രതി പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ സഹോദരിക്ക് മിഠായി വാങ്ങി നല്‍കിയിരുന്നതായും വളിപ്പെടുത്തി. വീട്ടില്‍ വെച്ച് ഒളിച്ചു കളിക്കുമ്പോഴാണ് സഹോദരിയെ പീഡിപ്പിച്ചിരുന്നതെന്നും പന്ത്രണ്ട് വയസ്സുകാരന്‍ കോടതിയില്‍ വ്യക്തമാക്കി.

ബ്രൈറ്റന്‍ യൂത്ത് കോടതിയിലാണ് വിചാരണ നടന്നത്. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് നാലു വയസ്സുകാരി വ്യക്തമായി സംസാരിച്ചുവെന്നു ജഡ്ജ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.