അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി: ‘പദ്ധതി സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച്’

single-img
17 August 2017

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ജലക്കമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിറുത്തി കൊണ്ട് തന്നെയാവും പദ്ധതി നടപ്പാക്കുകയെന്നും പിണറായി വിശദീകരിച്ചു.