പുതുപുത്തന്‍ സവിശേഷതകളുമായി വിവിധ നിറങ്ങളില്‍ സാംസങ് ഗാലക്‌സി നോട്ട് 8 എത്തുന്നു

single-img
16 August 2017

മൊബൈല്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് സാംസങ് ഗാലക്‌സി നോട്ട് 8. ആഗസ്ത് 23ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ വിശേഷങ്ങള്‍ ഇതിനോടകം തന്നെ സാംസങ് പ്രേമികള്‍ അറിഞ്ഞിരിക്കുമല്ലോ.

ഗാലക്‌സി നോട്ട് 8 പല നിറത്തില്‍ ഉള്ളതായും, ലൈവ് ഫോട്ടോകള്‍, സ്റ്റോറേജ് ശേഷി എന്നിവ പോലുള്ള നിരവധി വിവരങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ഒരു വിയറ്റ്‌നാമീസ് സൈറ്റായ സാംസങ് ജിഎന്‍.കോം അടുത്തിടെ പുറത്തുവിട്ടത് ഗാലക്‌സി നോട്ട്8, എട്ട് നിറങ്ങളില്‍ വരുന്നുവെന്നാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ആര്‍ട്ടിക് സില്‍വര്‍, ഓര്‍ക്കിഡ് ഗ്രേ / വയലറ്റ്, കോറല്‍ ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, ഡീപ് സീ ബ്ലൂ, പിങ്ക്, ഗോള്‍ഡ് തുടങ്ങിയ എട്ട് കളറുകളില്‍ ഗാലക്‌സി നോട്ട് 8 ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍വശത്തുള്ള പാനല്‍ എല്ലാ വേരിയന്റുകളിലും കറുപ്പ് നിറമാണ് . അതേസമയം ഉപകരണത്തിന്റെ പുറകില്‍ വ്യത്യസ്ത നിറങ്ങളിലായാണ് സാംസങ് ഗാലക്‌സി നോട്ട് എത്തുന്നത്.