വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു, ചൈനീസ് ഫോണ്‍ കമ്പനികള്‍ക്ക് നോട്ടീസ്

single-img
16 August 2017

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി തുടങ്ങിയ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഇതിനു പുറമെ മറ്റു മൊബൈല്‍ കമ്പനികളായ ആപ്പിള്‍, സാംസങ്, മൈക്രോമാക്‌സ് തുടങ്ങിയവക്കും വിവര-സാങ്കേതികവിദ്യാ മന്ത്രാലയം നോട്ടീസയച്ചിട്ടുണ്ട്.

അതിക്രമം നടന്നതായി കണ്ടെത്തിയാല്‍ കമ്പനികള്‍ക്ക് ശിക്ഷ ചുമത്തപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ഫോണുകളുടെ സുരക്ഷയെ സംബന്ധിച്ച വിവരം നല്‍കാന്‍ ഓഗസ്റ്റ് 28 വരെ കമ്പനികള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. മന്ത്രാലയവും ഇക്കാലയളവില്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.