നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ‘മൊബൈല്‍ ഫോണ്‍’ നശിപ്പിച്ചിട്ടില്ല; അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് അന്വേഷണ സംഘം

single-img
15 August 2017
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്. ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. അപ്പുണ്ണിക്കെതിരായ അന്വേഷണം തുടരുകയാണ്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും പൊലീസ് അറിയിച്ചു.