മമ്മൂട്ടി ഇന്നലെ പറഞ്ഞ ആ ‘സര്‍പ്രൈസ്’ എത്തി; എങ്ങനെയുണ്ടെന്ന് കണ്ടു നോക്കൂ

single-img
13 August 2017

മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി.  തപ്പ് തപ്പ് എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായി മാറുകയാണ്. ആദ്യത്തെ പാട്ടിന്റെ വരവറിയിക്കുന്ന പോസ്റ്റര്‍ തന്നെ ഫാന്‍സിനെ ആവേശലഹരിയിലാക്കിയിരുന്നു.

ശ്യാംധര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.