മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു

single-img
13 August 2017

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസില്‍ ആണ് മരിച്ചത്. 21കാരനായ മാസിലിനെ കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നത്. മാസിന്‍ മരിച്ചെന്നറിഞ്ഞതോടെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. മരിച്ച മാസിന്‍ കോഴിക്കോട് റേഡിയോളജി വിദ്യാര്‍ത്ഥിയാണ്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.