ഹിമാചലില്‍ മണ്ണിടിച്ചില്‍; 30 വിനോദസഞ്ചാരികള്‍ മരിച്ചു

single-img
13 August 2017

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണ സംഖ്യ 30 ആയി ഉയര്‍ന്നു.  മാണ്ഡി-പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകളാണ് മണ്ണിനടിയിലായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസ് 800 മീറ്റര്‍ താഴെയ്ക്ക് മറിയുകയായിരുന്നു.

ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഇതിനോടകം ഡ്രൈവറുടെയും കണ്ടക്ടറുടേയും അടക്കം എട്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയിണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സന്ദീപ് കാടാം വ്യക്തമാക്കി.

സംഭവസ്ഥലത്ത് സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. ചാംബയില്‍ നിന്ന് മണാലിയിലേക്കും, മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകളായിരുന്നു. ഇതില്‍ ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.