യു.പിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ടൈംസ് നൗ ചാനല്‍

single-img
12 August 2017


യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍ . ടൈംസ് നൗ ചാനലിലെ സംവാദത്തിനിടെ നവിക കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ‘എന്തുകൊണ്ട് മദ്രസകളിലെ സ്വാതന്ത്ര്യദിന ആഘോഷം വീഡിയോയില്‍ പകര്‍ത്തിക്കൂടാ’ എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പാനലിസ്റ്റാണ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സംഭവം ചൂണ്ടിക്കാട്ടിച്ചപ്പോഴായിരുന്നു നവികകുമാറിന്റെ പ്രതികരണം.
‘ഇവിടെ യഥാര്‍ത്ഥ വിഷയം വന്ദേമാതരമാണ്. ചര്‍ച്ച ചെയ്യുന്നത് വന്ദേമാതരത്തെക്കുറിച്ചാണ്. നിങ്ങള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ്.’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശം. വിവാദ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തിപ്പടരുകയാണ്.

 

Listen to this short clip from last night's debate led by Navika Kumar of the Times Cow channel. The channel's debate was on why Madrasas cant videograph independence day celebrations and submit it to the UP govt as ordered by Yogi Adityanath. Someone brought up the issue of the deaths of 30 children in Yogi's constituency, which the channel didnt care to discuss. And, Navika Kumar tells him that he is bringing up the issue of child deaths in Gorakhpur because he wants to divert from the "real issue" of Vande Mataram. Bravo! These are new heights for the shameless sanghi news channel!

Posted by Beef Janata Party on Friday, August 11, 2017

‘മാധ്യമങ്ങളെ ദൈവം സഹായിക്കട്ടെ’ എന്ന പരിഹാസത്തോടെയാണ് ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകയുടെ പരാമര്‍ശത്തോട് മാധ്യമപ്രവര്‍ത്തകനായ രജദീപ് സര്‍ദേശായി പ്രതികരിച്ചത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്.

ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.