മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഅദനി എത്തി: തലശ്ശേരിയില്‍ കനത്തസുരക്ഷ

single-img
9 August 2017

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി തലശേരിയിലെത്തി. തലശേരി നഗരസഭ ടൌണ്‍ഹാളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് വിവാഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിനായി എത്തും. 2500 പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.

വിവാഹ വേദിയായ ടൗണ്‍ഹാളിലും മഅദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍.

രാവിലെ ഏഴു മുപ്പതോടെ തിരുവനന്തപുരം -മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മഅദനി എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി പിഡിപി പ്രവര്‍ത്തകരുമെത്തിയിരുന്നു. വൈകീട്ട് വധൂഗൃഹത്തിലെ സല്‍ക്കാരത്തിന് ശേഷം റോഡ് മാര്‍ഗം മഅ്ദനി കോഴിക്കോട്ടേക്ക് പോകും.