സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് ചുമതലയേറ്റു

single-img
8 August 2017

തിരുവനന്തപുരം: കെ.പി.സി.സി. സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് ചുമതല ഏറ്റെടുത്തു.കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിദ്ധ്യത്തിലാണു ചടങ്ങ് നടന്നത്.
സാഹിത്യകാരന്മാര്‍ എന്ത് എഴുതണം എന്ത് ചിന്തിക്കണം എന്ന് ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ തീരുമാനിക്കുന്ന പ്രതിലോമകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. മതേതരത്വത്തെ വ്രണപ്പെടുത്തുവാനും ബഹുസ്വരതയെ ഇല്ലാതാക്കാനും സംഘടിത ശ്രമം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ ചെറുത്തു തോല്പിക്കാന്‍ സംസ്‌കാര സാഹിതിക്ക് കഴിയട്ടെ എന്ന് എം.എം. ഹസന്‍ പറഞ്ഞു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത് ചന്ദ്ര പ്രസാദ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ. പാലോട് രവി, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സംസ്‌കാരിക പ്രമുഖരായ ജോര്‍ജ് ഓണക്കൂര്‍, രാജീവ് നാഥ്, സൂര്യകൃഷ്ണമൂര്‍ത്തി, ഭാഷ ഇന്‍സിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍ തുടങ്ങിയവരും പങ്കെടുത്തു.