സാഹിത്യസാംസ്‌കാരിക പുസ്തകോത്സവം

single-img
8 August 2017

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യസാംസ്‌കാരിക പുസ്തകോത്സവം ശ്രദ്ധേയമാകുന്നു. വ്യത്യസ്തങ്ങളായ വിഭാഗങ്ങളിലായി മൂവായിരത്തിലധികം പുസ്തകങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കുന്നതാണ് പുസ്തകോത്സവത്തിന്റെ സവിശേഷത. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പുസ്തകോത്സവം 10 ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശനം.