പ്രിയാമണിക്ക് ഇനി മാംഗല്യം

single-img
8 August 2017

ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും വിട നല്‍കി മലയാളികളുടെ പ്രിയതാരം പ്രിയാമണി വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ മുസ്തഫ രാജാണ് വരന്‍. ഈ മാസം 23ന് ബംഗഌരുവില്‍ വച്ചാണ് പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം.

പ്രിയാമണി കമ്മിറ്റ് ചെയ്ത സിനിമകളുടെ ചിത്രീകരണങ്ങള്‍ തീര്‍ന്നതിന് ശേഷമാണ് താരത്തിന്റെ വിവാഹത്തീയതി അറിയിച്ചത്. വിവാഹ നിശ്ചയ സമയത്ത് വിവാഹത്തിന്റെ തീയതി പറഞ്ഞിരുന്നില്ല.

ബിസിനസുകാരനായ മുസ്തഫ രാജും, പ്രിയാമണിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപില്‍ ചടങ്ങില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.