ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം

single-img
7 August 2017
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരുത്തിപ്പള്ളി സി.എസ്.ഐ ഹാളില്‍ വച്ച് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ജി.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പൂര്‍ണ ആഹാരമാണ് മുലപ്പാല്‍.രണ്ട് വയസുവരെ കുട്ടികളുടെ പ്രധാന ആഹാരവും പാലാണ്. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും ആവശ്യമാണ്. മറ്റേത് ആഹാരത്തേക്കാളും കുഞ്ഞിന് പ്രിയവും സംതൃപ്തിയും നല്‍കുന്ന അമൃതാണ് അമ്മയുടെ മുലപ്പാലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജെ.സ്വപ്നകുമാരി മുഖ്യപ്രഭാഷണം നടത്തി. മൂലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബേബിഷോയും, ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോയി ജോണ്‍ മൂലയൂട്ടല്‍ ബോധവത്കരണ നടത്തി. ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കിയ ആദിവാസി മേഖലയില്‍ നിന്നുള്ള അമ്മമാരണ് ബേബിഷോയില്‍ സമ്മാനത്തിനര്‍ഹരായത്. പരിപാടിയില്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ നബീസത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊച്ചുനാണു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാരി, രാധാജയന്‍ എന്നിവര്‍ സംസാരിച്ചു.