വാര്‍ത്തകള്‍ നിഷേധിച്ച് പൃഥ്വിരാജ്: ആളുകളല്ല നിലപാടുകളാണ് മാറേണ്ടത്

single-img
7 August 2017

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. സംഘടനയില്‍ നേതൃമാറ്റം വേണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. ‘നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം.

കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ‘അമ്മ’യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ല.