ദിലീപുമായി വഴക്കിട്ട ശേഷം അന്ന് രാത്രി മഞ്ജുവാര്യര്‍ കാവ്യാ മാധവനെ തല്ലിയത് എന്തിന്‌ ?

single-img
7 August 2017

ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകര്‍ന്നതിനു പിന്നില്‍ നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യാ മാധവനാണെന്ന തരത്തില്‍ നേരത്തേ പല പ്രചരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പരസ്യമായി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ‘സിനിമ മംഗളം’ ലേഖകന്‍ പല്ലിശ്ശേരി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് ദിലീപിനെ ചൊല്ലി മഞ്ജുവും കാവ്യയും തമ്മില്‍ കലഹം ഉണ്ടായെന്നും തുടര്‍ന്ന് കാവ്യയെ മഞ്ജു തല്ലിയെന്നും ഇതിനു ശേഷമാണ് ഇരുവരുടെയും സുഹൃദ് ബന്ധം തകര്‍ന്നതെന്നുമാണ് പല്ലിശ്ശേരിയുടെ ലേഖനത്തില്‍ പറയുന്നത്.

പല്ലിശ്ശേരിയുടെ ലേഖനം തുടങ്ങുന്നതിങ്ങനെ ‘വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും അവിടെയുണ്ടായിരുന്നു. അതവര്‍ക്ക് മനസിലായിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ നിരീക്ഷകര്‍ അറിയിക്കുന്നു. ഉടന്‍ മഞ്ജു വാര്യര്‍ ഹോട്ടലില്‍ എത്തുന്നു. തുടര്‍ന്ന് കാവ്യയെ തല്ലുകയായിരുന്നു. ഇതിനിടെ ദിലീപുമായും വഴക്കിട്ടു. അതിനുശേഷമാണ് മഞ്ജുവും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നും’ ലേഖകന്‍ പറയുന്നു.