വാമിഖ ഖബ്ബി തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

single-img
5 August 2017

ഗുസ്തിക്കാരിയായെത്തി ഗോദ എന്ന ചിത്രത്തിലുടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി തീര്‍ന്ന നടിയാണ് പഞ്ചാബി സുന്ദരിയായ വാമിഖ ഖബ്ബി. ബേസില്‍ ജോസ് സംവിധാനം ചെയ്ത ചിത്രം മേയ് 19 നായിരുന്നു റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ശേഷം വാമിഖ നായികയായി തമിഴിലും അഭിനയിക്കുകയാണ്.

ഇരവാകാലം എന്ന പുതിയ ചിത്രത്തിലാണ് എസ് ജെ സൂര്യയോടൊപ്പം വാമിഖ അഭിനയിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ശിവദയും ചിത്രത്തില്‍ നായികയായി തന്നെ അഭിനയിക്കുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു.

ട്രെയിലറിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം തിയേറ്ററിലെത്തി കാണാനുള്ള ആകാംഷയിലാണ് തമിഴ് ആരാധകര്‍. നയന്‍താരയെ നായികയാക്കി നിര്‍മ്മിച്ച ഹൊറര്‍ ചിത്രമായ ‘മായ’യ്ക്ക് ശേഷം അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരവാകാലം.