ട്രംപിന്റെ പുതിയ കുടിയേറ്റ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍

single-img
3 August 2017

വാഷിങ്ടണ്‍: കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നിയമനിര്‍മ്മാണത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നിയമനിര്‍മ്മാണം. പുതിയ നിയമത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മാത്രമായിരിക്കും പരിഗണന.

തൊഴില്‍ നൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മ്മാണം ഇന്ത്യക്ക് നേട്ടമാകും. കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ച് യുഎസിലേക്കുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുന്നതാണ് പുതിയ നിയമം. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും ഇനി മുതല്‍ മുന്‍ഗണന. പുതിയ കുടിയേറ്റ നിയമം അമേരിക്കയുടെ വളര്‍ച്ചയെ സഹായിക്കുന്നതായിരിക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കി.